ഭഗവാന് സത്യസായി ബാബ പറയാറുണ്ട് : ശാന്തി ലഭിക്കാന്‍ തടസ്സങ്ങള്‍ രണ്ടേ രണ്ടു കാര്യങ്ങളാണ് എന്ന് .
അഹങ്കാരവും ആഗ്രഹവും ആണവ .
" I WANT PEACE " എന്ന വാക്യം കൊണ്ട് അക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നു.
'ഐ' എന്ന വാക്ക് അഹങ്കാരത്തെ പ്രതിനിധീകരിക്കുന്നു ; 'വാണ്ട്' എന്നാല്‍ ആഗ്രഹത്തെയും .
രണ്ടും മമ കാരത്തില്‍ നിന്ന് ഉണ്ടാകുന്നതാണ് .
എനിക്ക് എന്ന ഭാവം അഹങ്കാരസ്പര്ശമുള്ളതാണ്. ഈ രണ്ടും നീക്കിയാല്‍ 'പീസ്' അഥവാ ശാന്തി ലഭിക്കും.
ഇങ്ങനെ അഹങ്കാരം നീങ്ങാനായി ഭാരതീയമായ ഒരു ആചരണ രീതിയുണ്ട് ; അതാണ് നമസ്കാരം.
ന + മസ്കാരം ആണ് നമസ്കാരം എന്ന് ബാബ പറയുന്നു .
മസ്കാരം എന്നാല്‍ മമ കാരം അഥവാ അഹങ്കാരം തന്നെ . 'ന' അതിനെ നിരാകരിക്കുന്നതും .
നാം കൈ കൂപ്പി തൊഴുന്നതും വീണു നമസ്കരിക്കുന്നതും ഈ അഹങ്കാരനിരാസത്തിനു വേണ്ടിയാണ്.
ഇത് ബാഹ്യമായ പ്രകടനവശം ആണ് .
എന്നാല്‍ ആചരണം എന്ന നിലയില്‍ സമീപിക്കുമ്പോള്‍ ഈ ആഗ്രഹങ്ങളെ ഒരു പരിധി വരെ നാം കൊണ്ടു നടക്കണം എങ്കിലും അവ നമ്മെ കൊണ്ടോടാന്‍ ഇട വരരുത് എന്നു കാണാം . ആഗ്രഹങ്ങളോടുള്ള അമിതമായ ഒട്ടല് നിരാശകള്‍ക്ക് വഴി വെയ്ക്കുന്നു . ആഗ്രഹപൂര്‍ത്തീകരണം ഉണ്ടായില്ലെങ്കില്‍ നമ്മുടെ നിരാശ സ്വാഭാവികമാണ് . എന്നാല്‍ ആഗ്രഹം സാധിച്ചാല്‍ ശാന്തി ലഭിക്കുന്നുണ്ടോ ?! ഇല്ല എന്നുകാണാം ; സന്തോഷം തോന്നും . ശരിയാണ് . എന്നാലത് താല്ക്കാലികമാണ് .
ഒരു ആഗ്രഹപൂര്‍ത്തിയില്‍ നിന്നുള്ള സുഖവും സന്തോഷവും അടുത്ത ആഗ്രഹം ജനിക്കുന്നതോടെ ദുര്‍ബലമാകുകയോ ഇല്ലാതാകുകയോ ചെയ്യുന്നതായി കാണാം . എന്താ ശരിയല്ലേ ?!
അപ്പോള്‍ ആഗ്രഹങ്ങള്‍ ആണ് മനസ്സിനെ നയിക്കുന്നത് എന്നും അത് നമ്മെ ശാന്തിയിലേക്കല്ല,താല്‍ക്കാലിക സന്തോഷത്തിലേക്കു മാത്രമാണ്. എന്നു വെച്ചു നാം ആഗ്രഹങ്ങള്‍ ഒന്നുമില്ലാതെ നില കൊള്ളണമെന്നല്ല ; എന്നാല്‍ അവയ്ക്ക് പരിധി വെയ്ക്കണം എന്നാണ്. ലെസ് ലഗ്ഗേജ് മോര് കംഫര്‍ട്ട് എന്നു പറയുമ്പോലെ ജീവിതയാത്രയില്‍ നമുക്ക് ആഗ്രഹങ്ങളുടെ അധികഭാരം കുറയ്ക്കാം ; ശാന്തിയുടെ ശൃംഗങ്ങള്‍ കീഴടക്കാം .
അഹങ്കാരവും ആഗ്രഹവും ആണവ .
" I WANT PEACE " എന്ന വാക്യം കൊണ്ട് അക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നു.
'ഐ' എന്ന വാക്ക് അഹങ്കാരത്തെ പ്രതിനിധീകരിക്കുന്നു ; 'വാണ്ട്' എന്നാല്‍ ആഗ്രഹത്തെയും .
രണ്ടും മമ കാരത്തില്‍ നിന്ന് ഉണ്ടാകുന്നതാണ് .
എനിക്ക് എന്ന ഭാവം അഹങ്കാരസ്പര്ശമുള്ളതാണ്. ഈ രണ്ടും നീക്കിയാല്‍ 'പീസ്' അഥവാ ശാന്തി ലഭിക്കും.
![]() |
| ഫോട്ടോ ഒരു ഫേസ് ബുക്ക് ഗ്രൂപ്പിനോട് കടപ്പാട് |
ന + മസ്കാരം ആണ് നമസ്കാരം എന്ന് ബാബ പറയുന്നു .
മസ്കാരം എന്നാല്‍ മമ കാരം അഥവാ അഹങ്കാരം തന്നെ . 'ന' അതിനെ നിരാകരിക്കുന്നതും .
നാം കൈ കൂപ്പി തൊഴുന്നതും വീണു നമസ്കരിക്കുന്നതും ഈ അഹങ്കാരനിരാസത്തിനു വേണ്ടിയാണ്.
ഇത് ബാഹ്യമായ പ്രകടനവശം ആണ് .
എന്നാല്‍ ആചരണം എന്ന നിലയില്‍ സമീപിക്കുമ്പോള്‍ ഈ ആഗ്രഹങ്ങളെ ഒരു പരിധി വരെ നാം കൊണ്ടു നടക്കണം എങ്കിലും അവ നമ്മെ കൊണ്ടോടാന്‍ ഇട വരരുത് എന്നു കാണാം . ആഗ്രഹങ്ങളോടുള്ള അമിതമായ ഒട്ടല് നിരാശകള്‍ക്ക് വഴി വെയ്ക്കുന്നു . ആഗ്രഹപൂര്‍ത്തീകരണം ഉണ്ടായില്ലെങ്കില്‍ നമ്മുടെ നിരാശ സ്വാഭാവികമാണ് . എന്നാല്‍ ആഗ്രഹം സാധിച്ചാല്‍ ശാന്തി ലഭിക്കുന്നുണ്ടോ ?! ഇല്ല എന്നുകാണാം ; സന്തോഷം തോന്നും . ശരിയാണ് . എന്നാലത് താല്ക്കാലികമാണ് .
ഒരു ആഗ്രഹപൂര്‍ത്തിയില്‍ നിന്നുള്ള സുഖവും സന്തോഷവും അടുത്ത ആഗ്രഹം ജനിക്കുന്നതോടെ ദുര്‍ബലമാകുകയോ ഇല്ലാതാകുകയോ ചെയ്യുന്നതായി കാണാം . എന്താ ശരിയല്ലേ ?!
അപ്പോള്‍ ആഗ്രഹങ്ങള്‍ ആണ് മനസ്സിനെ നയിക്കുന്നത് എന്നും അത് നമ്മെ ശാന്തിയിലേക്കല്ല,താല്‍ക്കാലിക സന്തോഷത്തിലേക്കു മാത്രമാണ്. എന്നു വെച്ചു നാം ആഗ്രഹങ്ങള്‍ ഒന്നുമില്ലാതെ നില കൊള്ളണമെന്നല്ല ; എന്നാല്‍ അവയ്ക്ക് പരിധി വെയ്ക്കണം എന്നാണ്. ലെസ് ലഗ്ഗേജ് മോര് കംഫര്‍ട്ട് എന്നു പറയുമ്പോലെ ജീവിതയാത്രയില്‍ നമുക്ക് ആഗ്രഹങ്ങളുടെ അധികഭാരം കുറയ്ക്കാം ; ശാന്തിയുടെ ശൃംഗങ്ങള്‍ കീഴടക്കാം .

എന്റെ വായനക്കാരേ ! പ്ലീസ് മേയ്ക്ക് കമന്റ്സ് !
ReplyDeleteശാന്തി ലഭിക്കാന്‍ തടസ്സങ്ങള്‍ രണ്ടേ രണ്ടു കാര്യങ്ങളാണ് എന്ന് .
ReplyDeleteഅഹങ്കാരവും ആഗ്രഹവും ആണവ ....
ജീവിതയാത്രയില്‍ നമുക്ക് ആഗ്രഹങ്ങളുടെ അധികഭാരം കുറയ്ക്കാം ; ശാന്തിയുടെ ശൃംഗങ്ങള്‍ കീഴടക്കാം .
വീണ്ടുംവരാം .. സസ്നേഹം
ആഷിക് തിരൂർ
സന്തോഷം ആഷിക് ; വളരെ നന്ദിയും !
Deleteഇത് ഞാന്‍ അനുഭവിചു അറിഞതാണു ഇപ്പോള്‍ ശാന്തി എന്തെന്ന് മനസ്സിലാക്കുന്നു....
ReplyDeleteനന്നായി . സര് :)
Delete