V.b. Krishnakumar shared Bhagavatham village's status.
നമസ്കാരം സുഹൃത്തുക്കളെ , ശുഭദിനം നേരുന്നു .
എന്റെ തര്‍ജ്ജമ വേണ്ടന്ത്യെ ആയ്വോ ന്ന് നിശ്ശ ല്ല്യാ ; ന്നാലും ഒരു ശ്രമം .
നിഷ്ക്കാമകര്മ്മങ്ങള്ക്കായി അച്ചടക്കം പാലിക്കുന്നതെങ്ങനെ ?
വേദങ്ങള്‍ പറയുന്നു , നിഷ്ക്കാമകര്‍മ്മങ്ങള്‍ അച്ചടക്കത്തോടെ ചെയ്യുന്നത് ആത്മാവിനെ നിവൃത്തി മാര്‍ഗത്തില്‍ എത്തിക്കുന്നു . അഥവാ സ്വതന്ത്രമാക്കുന്നു . അതിനാല്‍ ജ്ഞാനികള്‍ ഉദ്ബോധിപ്പിക്കുന്നത് , ഒരു സാധകന് ഭൌതികലോകത്തെ കര്‍ത്തവ്യങ്ങളും കര്‍മ്മങ്ങളും ചെയ്യുകയാണ് എങ്കിലും അവയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ അകലം ദീക്ഷിക്കണം . അതായത് സംഗം പാടില്ല . വൈകാരികമായ അടുപ്പം പുലര്‍ത്തരുത്. ഭഗവാന് കൃഷ്ണന് ഗീതയില്‍ പറയുന്നതു പോലെ, ഭൌതികമായ വസ്തുക്കളെ ക്കുറിച്ചുള്ള ചിന്ത അവയുമായുള്ള വൈകാരികമായ അടുപ്പം ഉണ്ടാക്കുന്നു. ആ സംഗം കൊണ്ട് ആഗ്രഹങ്ങള്‍ ഉടലെടുക്കുന്നു . ആഗ്രഹങ്ങളില്‍ നിന്ന് കോപം ഉളവാകുന്നു . വിദ്വേഷം സംജാതമാകുന്നു . ഇതിനാല്‍ സ്മൃതി നാശം ഉണ്ടാക്കുന്നു . കാര്യാകാര്യ വിവേചന ശക്തി നഷ്ടമാകുന്നു . അവനെത്തന്നെ അത് നശിപ്പിക്കുന്നു . അതിനാല്‍ സംഗം കൂടാതെ കര്‍മ്മം ചെയ്യുക . കര്‍മ്മ നിവൃതിയല്ല, വേണ്ടത് കര്‍മ്മത്തോട് ഫലേച്ഛ കൂടാതെയുള്ള നിര്‍വഹണത്തിനായുള്ള അടുപ്പം മാത്രമേ ആകാവൂ .