Thursday, 7 August 2014

നമസ്കാരം സുഹൃത്തുക്കളെ , ശുഭദിനം നേരുന്നു . 

എന്‍റെ തര്‍ജ്ജമ വേണ്ടന്ത്യെ ആയ്വോ ന്ന് നിശ്ശ ല്ല്യാ ; ന്നാലും ഒരു ശ്രമം .

നിഷ്ക്കാമകര്‍മ്മങ്ങള്‍ക്കായി അച്ചടക്കം പാലിക്കുന്നതെങ്ങനെ ?

വേദങ്ങള്‍ പറയുന്നു , നിഷ്ക്കാമകര്‍മ്മങ്ങള്‍ അച്ചടക്കത്തോടെ ചെയ്യുന്നത് ആത്മാവിനെ നിവൃത്തി മാര്‍ഗത്തില്‍ എത്തിക്കുന്നു . അഥവാ സ്വതന്ത്രമാക്കുന്നു . അതിനാല്‍ ജ്ഞാനികള്‍ ഉദ്ബോധിപ്പിക്കുന്നത് , ഒരു സാധകന്‍ ഭൌതികലോകത്തെ കര്‍ത്തവ്യങ്ങളും കര്‍മ്മങ്ങളും ചെയ്യുകയാണ് എങ്കിലും അവയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ അകലം ദീക്ഷിക്കണം . അതായത് സംഗം പാടില്ല . വൈകാരികമായ അടുപ്പം പുലര്‍ത്തരുത്. ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറയുന്നതു പോലെ, ഭൌതികമായ വസ്തുക്കളെ ക്കുറിച്ചുള്ള ചിന്ത അവയുമായുള്ള വൈകാരികമായ അടുപ്പം ഉണ്ടാക്കുന്നു. ആ സംഗം കൊണ്ട് ആഗ്രഹങ്ങള്‍ ഉടലെടുക്കുന്നു . ആഗ്രഹങ്ങളില്‍ നിന്ന് കോപം ഉളവാകുന്നു . വിദ്വേഷം സംജാതമാകുന്നു . ഇതിനാല്‍ സ്മൃതി നാശം ഉണ്ടാക്കുന്നു . കാര്യാകാര്യ വിവേചന ശക്തി നഷ്ടമാകുന്നു . അവനെത്തന്നെ അത് നശിപ്പിക്കുന്നു . അതിനാല്‍ സംഗം കൂടാതെ കര്‍മ്മം ചെയ്യുക . കര്‍മ്മ നിവൃതിയല്ല, വേണ്ടത് കര്‍മ്മത്തോട് ഫലേച്ഛ കൂടാതെയുള്ള നിര്‍വഹണത്തിനായുള്ള അടുപ്പം മാത്രമേ ആകാവൂ .
HARI OM.

The Discipline of Unattached Action
According to the scriptures, the discipline of unattached action, can lead to salvation of the soul. So they recommend that one should remain detached while carrying out his duties in life. As Lord Krishna said in the Bhagavad Gita: "To the man thinking about the objects (of the senses) arises attachment towards them, from attachment, arises longing, and from longing arises anger. From anger comes delusion, and from delusion loss of memory, from loss of memory, the ruin of discrimination, and on the ruin of discrimination, he perishes".
ശ്രീകൃഷ്ണാര്‍പ്പണമസ്തു.

"ആപദി കിം കരണീയം ?!
സ്മരണീയം ചരണയുഗളമംബായാ : ! "

ശുഭദിനം സുഹൃത്തുക്കളെ !

സജ്ജനങ്ങളെ ദ്രോഹിക്കുന്നത് കലികാലത്തിന്‍റെ മാത്രം പ്രത്യേകതയല്ല . പക്ഷേ. ഇത്രത്തോളം പണ്ടുണ്ടായിരുന്നില്ല . ദുര്‍ജ്ജനങ്ങള്‍ സജ്ജനങ്ങളെ ദ്രോഹിക്കാറുണ്ട് അന്നും . എങ്കിലും അവര്‍ക്കും ഒരു സദ്ഭാവം പല പ്പോഴും ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെന്നു കാണാം . കംസന്‍ സ്വസോദ രിയായ ദേവകിയുടെ മുടിക്കുത്തിനു പിടിച്ചു വാളൂരി വെട്ടാന്‍ ഒരു ങ്ങുന്ന ഒരു സന്ദര്‍ഭം ഉണ്ട്. വിവാഹശേഷം താന്‍ തന്നെ തേര്‍ തെളിച്ചു കൊണ്ട് അളിയനായ വസുദേവരെയും ദേവകിയെയും അവരുടെ ഗൃഹത്തിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നല്ലോ ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെക്കൊല്ലുമെന്ന അശരീരി കേട്ടു തേരില്‍ നിന്നു ചാടിയിറങ്ങിയതും മേല്‍പ്പറഞ്ഞ വിധത്തില്‍ സ്ത്രീഹത്യയ്ക്ക് ഒരുങ്ങുന്നതും . വിവേകിയായ വസുദേവര്‍ ആ കഠോരഹൃദയന്‍റെ മുന്‍പാകെ കൈ കൂപ്പി നിന്ന് അവളെ വിടാനായി യാചിച്ചു . തനിക്കു ണ്ടാകുവാന്‍ പോകുന്ന എട്ടാമത്തെ പുത്രനാണല്ലോ അങ്ങയെക്കൊ ല്ലുമെന്നു പറഞ്ഞിരിക്കുന്നത്. ഞാന്‍ എനിക്കുണ്ടാകുന്ന എല്ലാ പുത്രന്മാരെയും അങ്ങേക്കു മുന്‍പാകെ ജനിച്ചയുടനെ സമര്‍പ്പിച്ചു കൊള്ളാം എന്ന് വാക്കു കൊടുത്താണ് തന്‍റെ വധുവിന്‍റെ ജീവനെ രക്ഷിച്ചെടുക്കുന്നത്. ഇവിടെ എന്തു കൊണ്ടോ നമുക്ക് പ്രത്യക്ഷമായ ഇടപെടല്‍ ഒന്നും തന്നെ ഈശ്വരന്‍റെ ഭാഗത്തു നിന്ന് കാണാന്‍ കഴിയുന്നില്ല . എന്നാല്‍ വസുദേവര്‍ ക്കുണ്ടാകുന്ന ആ പ്രത്യുല്‍പ്പന്നമതിത്വത്തില്‍ നിന്നുണ്ടായ ഈ വാക്കുകളെ ആ ഇടപെടല്‍ ആയി നിസ്സംശയം നമുക്കു ഗണിക്കാവുന്നതും ആണ് . തുടര്‍ന്ന് ഒന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഉടനെ അതിന് ഒരേയൊരു തവണ മുലയൂട്ടിയ ശേഷം കനത്ത ഹൃദയഭാരത്തോടെ വിറയ്ക്കുന്ന കൈകളോടെ ആ മാതൃഹസ്തങ്ങളി ല്‍ നിന്നും നെഞ്ചില്‍ നിന്നും മോചിപ്പിച്ച് കംസനു മുന്‍പാകെ കാഴ്ച്ച വെയ്ക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ തെളിയുന്ന അല്പ്പായുസ്സെങ്കിലും നന്മയുടെ ഒരു ഇത്തിരി നാളം തെളിയുന്നതായി കാണാം .
എട്ടാമത്തെ പുത്രനല്ലേ തന്നെ വധിക്കാന്‍ പോകുന്നത് ; അതിനെ കൊണ്ടു വന്നു കാഴ്ച്ച വെച്ചാല്‍ മതി എന്ന് ! എന്നാല്‍ ശ്രീ നാരദമുനിയുടെ പ്രേരണയാല്‍ ആ തീരുമാനം പിന്‍‌വലിക്കുന്നുണ്ട് കംസന്‍ .
ദുര്‍ജ്ജനങ്ങള്‍ക്ക് നന്മയില്‍ ഉറച്ചു നില്ക്കാന്‍ കഴിയില്ല . അതിനാല്‍ അവര്‍ തീരുമാനം ഒരു വിഷമവും കൂടാതെ മാറ്റിക്കളയും.
മാക് ബത്തിലെ ദുര്‍മ്മന്ത്രവാദിനികളെ ഓര്‍മ്മ വരുന്നു . അവര്‍ പറയുന്നുണ്ട്, നമുക്ക് നല്ലത് ചീത്തയും ചീത്തകള്‍ നല്ലതും ആണല്ലോ എന്നിങ്ങനെ . ഇന്ന്പൊതുവേ ആ നിലയ്ക്കായിരിക്കുന്നു കാര്യങ്ങള്‍ . നല്ലതിനെ കാണാന്‍ ആളുകള്‍ കുറവ് . ചീത്തകളെ പ്രൊമോട്ട് ചെയ്യാന്‍ ആണ് പലര്‍ക്കും താല്‍പ്പര്യം.
അവര്‍ മന്ത്രവാദിനികള്‍ അര്‍ദ്ധരാത്രിയില്‍ പുറത്ത് ഒരിടത്ത് തീക്കുണ്ഡം ഒരുക്കി അതിന്‍റെ വെളിച്ചത്തില്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് പറയുകയാണ്.
ഇന്ന് കലികാലത്ത് കംസനില്‍ നിന്നുള്ള നന്മ പോലും പ്രതീക്ഷിക്കേണ്ട എന്നാണു പലപ്പോഴും നമുക്ക് ബോധ്യമാകുക . അതിനാല്‍ ദുഷ്ട ജന സംസര്‍ഗം വര്‍ജ്ജിക്കുക മാത്രമാണ് കരണീയം .
ആനയില്‍ നിന്ന് ആറടി എന്നോ പത്തടി എന്നോ അകലം പാലിക്കേണ്ടതാണ് എന്നു പറയുന്ന ഒരു മഹദ്വചനം ഉണ്ടല്ലോ . ദുര്‍ജ്ജ നങ്ങളില്‍ നിന്ന് പരമാവധി അകലത്തില്‍ നില്‍ക്കണം എന്നാണ് നിഷ്കര്‍ഷിക്കുന്നത് .
ഒപ്പം നമ്മള്‍ അടിയുറച്ച ശരണാഗതിയോടെ ഈശ്വരനില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്‌താല്‍ മതി . നമ്മെ ആ അപരിമേയശക്തി എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിക്കുക തന്നെ ചെയ്യും.
ഒരു കരിങ്കല്ലത്താണിയില്‍ ചുമടിറക്കി വെച്ച് ആശ്വസിക്കുന്ന പോലെ നമ്മുടെ വിശ്വാസം ഉറച്ചതാകണം .
ഒക്കെ ഈശ്വരനു സമര്‍പ്പിക്കുക !


സമസ്ത ലോകാ സുഖിനോ ഭവന്തു .
സമസ്ത ലോകാ: സുഖിനോ ഭവന്തു .
സമസ്ത ലോകാ: സുഖിനോ ഭവന്തു.

ഓം ശാന്തി ശാന്തി ശാന്തി:
 — with Jeeja Udayakumar and 17 others.
UnlikeUnlike ·  · Promote · 
  • DrKrishna Sarma ''യത്ര യോഗേശ്വര കൃഷ്‌ണോ-യത്ര പാര്‍ത്ഥോ ധനുര്‍ദ്ധര
    തത്ര ശ്രീര്‍ വിജയോ ഭൂതിര്‍-ധ്രുവാ നീതിര്‍മതിര്‍ മമ'' .
    15 July at 09:24 · Edited · Like · 4
  • Devaki Devi ellavarum ithupole bharyaye rekshikkanulla kaushalam upayogikkanam
  • Raman Perengara धन्यवाद: नमस्कारश्च: राम:
  • Raman Perengara നന്ദി,നമസ്കാരം.
  • V.b. Krishnakumar രാമേട്ടാ ശര്‍മാജി , ദേവകി ഓപ്പോളേ നമസ്കാരം ; എല്ലാവര്‍ക്കും നമസ്കാരം
  • RamanNambisan Kesavath കൃഷ്ണകുമാര്‍ ഇംഗ്ലീഷ് എം എ കഴിഞ്ഞോ? ഈ സമസ്താര്‍പ്പണത്തില്‍ മാക്ബെത്തിലെ ദുര്‍മന്ത്രവാദിനികളെയുംസ്മരിച്ചതു കണ്ടു.
    MACBETH
    ACT I
    SCENE I. A desert place. 
    Thunder and lightning. Enter three Witches 
    First Witch 
    When shall we three meet again
    In thunder, lightning, or in rain?
    Second Witch 
    When the hurlyburly's done,
    When the battle's lost and won.
    Third Witch 
    That will be ere the set of sun.
    First Witch 
    Where the place?
    Second Witch 
    Upon the heath.
    Third Witch 
    There to meet with Macbeth.
    First Witch 
    I come, Graymalkin!
    Second Witch 
    Paddock calls.
    Third Witch 
    Anon.
    ALL 
    Fair is foul, and foul is fair:
    Hover through the fog and filthy air.
    Exeunt
  • RamanNambisan Kesavath My translation
    മാക്ബത്ത്
    ഒന്നാം അങ്കം ഒന്നാം രംഗം 
    ...See More
  • V.b. Krishnakumar മുന്‍പ് വായിച്ച ഓര്‍മ്മയില്‍ ആണ് രാമേട്ടാ 
  • V.b. Krishnakumar തര്‍ജ്ജമ വളരെ നന്നായിരിക്കുന്നു രാമേട്ടാ
  • RamanNambisan Kesavath അധുനാതന ഇംഗ്ലീഷ് മലയാളക്കാര്‍ക്കു പിടിക്കാത്തത് താങ്കള്‍ അനുമോദിച്ചതില്‍ നന്ദി. നമുക്കു ചര്‍ച്ച ആത്മീയം തന്നെയാക്കാം .
  • V.b. Krishnakumar